‘സംരഭകത്വവും ബിസിനസ് പ്ലാനും’; പേരാമ്പ്രയില്‍ യുവസംരഭകര്‍ക്കായ് ഏകദിന ശില്പശാലയൊരുക്കി


പേരാമ്പ്ര: ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ലോക യുവജന നൈപുണ്യ ദിനത്തില്‍ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് – ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംരഭകത്വവും ബിസിനസ് പ്ലാനും എന്ന വിഷയത്തിലാണ് ശില്പശാല നടത്തിയത്. പരിപാടി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര മണ്ഡലത്തിലെ വിവിധ പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവാസികള്‍, വിദ്യാര്‍ത്ഥികള്‍ യുവ സംരംഭകര്‍ എന്നിവര്‍ക്കാണ് ശില്പശാല ഒരുക്കിയത്. ബിസിനസ് പ്ലാന്‍ വികസിപ്പിക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അറിവും അനുഭവങ്ങളും ശില്പ്ശാലയില്‍ പങ്കുവെച്ചു.

ചെറുകിട – ഇടത്തരം വ്യവസായം പുതുതായി എങ്ങനെ തുടങ്ങാം, പലിശരഹിതവായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ലൈസന്‍സ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് എം.പി നൂറുല്‍ ഹസ്സന്‍, ഡോ.പി രാധാകൃഷ്ണന്‍, വി.കെ സുധീഷ് കുമാര്‍, കെ.നിധീഷ് കുമാര്‍, അമല്‍ സ്‌കറിയ കണ്ണൂര്‍, കെ രവീന്ദ്രന്‍, പി.ജെ വര്‍ഗ്ഗീസ്, ജിതിന്‍ എന്നിവര്‍ ക്ലാസെടുത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ വായന മത്സര വിജയികള്‍ക്ക്
എം.എല്‍.എ സമ്മാനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ സജീവന്‍ മാസ്റ്റര്‍, കെ.കെ വിനോദന്‍, പി.ടി.അഷറഫ്, ലിസി കെ.കെ, പ്രഭശങ്കര്‍ നൊച്ചാട്, സില്‍വര്‍ കോളേജ് ചെയര്‍മാന്‍ തറവയ് ഹാജി, അസ്സന്‍കോയ കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ ട്രൂത്ത് ചെയര്‍മാന്‍ ഇ.എം.ബാബു സ്വാഗതവും അജിത കെ. നന്ദിയും പറഞ്ഞു. 260 പേര്‍ പങ്കെടുത്തു.