‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ’; പേരാമ്പ്രയില്‍ പട്ടയ അസംബ്ലി ആഗസ്റ്റ് 5ന്


പേരാമ്പ്ര: ‘എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ’ പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്കായ് പട്ടയ അസംബ്ലി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 5ന് രാവിലെ 10.30ന് പേരാമ്പ്ര കമ്യൂണിറ്റി ഹാളില്‍ (വി.വി ദക്ഷിണാമൂര്‍ത്തി ഹാള്‍) വെച്ചാണ് പരിപാടി നടക്കുന്നത്.

പട്ടയം സംബന്ധിച്ച തടസങ്ങളോ പ്രശ്നങ്ങളോ ഉള്ളവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും അസംബ്ലിയില്‍ പങ്കെടുക്കുകയും പ്രശ്‌നങ്ങള്‍ അറിയിക്കാവുന്നതുമാണ്. ജില്ലാ കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, താഹസില്‍ദാര്‍, ഡെപ്യൂട്ടി താഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ഓരോ വാര്‍ഡിലെയും മെമ്പരര്‍മാര്‍ അവരുടെ പ്രദേശത്ത് പട്ടയം ലഭിക്കാത്തവരുടെ വിവരം, ഭൂമിയുടെ ലഭ്യത, പട്ടയ വിതരണത്തിലെ തടസ്സം എന്നിവ വില്ലേജ് തല ഉദ്യോഗസ്ഥരുടെ സഹായത്തോടെ തയ്യാറാക്കേണ്ടതാണ്.

summary: organized the ‘Pattaya’ assembly at Perambra