ഖരമാലിന്യ പ്രോജക്റ്റ്; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ഖരമാലിന്യ പ്രോജക്റ്റ് ക്ലിനിക്ക് ശില്‍പ്പശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമതി അംഗങ്ങള്‍ നോഡല്‍ ഓഫീസര്‍, ഇംപ്‌ളിമെന്റിങ്ങ് ഓഫിസര്‍മാര്‍, സി.ഡി.എസ്, ചെയര്‍ പേഴ്‌സണ്‍, സാനിറ്റേഷന്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് മെമ്പര്‍മാര്‍, പ്ലാനിങ്ങ് കമ്മറ്റി വൈസ് ചെയര്‍മാന്‍ കേമ്പിയില്‍ കമ്മറ്റി അംഗങ്ങള്‍, മൊബൈല്‍ ഫെസിലിറ്റേഷന്‍ ടീം. ഡിസ്ട്രിക്ക് കേമ്പയിന്‍ ആര്‍.പി, ടീ മാറ്റിക്ക് എക്‌സ്‌പേര്‍ട്ട്, സോഷ്യല്‍ ഓഡിറ്റ് ടീം. എന്നിവരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്.

വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ അധ്യക്ഷത വഹിച്ചു. കില ഫേക്കല്‍റ്റി ടി.ടി അശോകന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. ശുചിത്വ മിഷന്‍ ആര്‍.പി അഷിതാ ഫിറോസ് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി സുനില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, വി.പി രമ, മെമ്പര്‍ ശ്രി നിലയം വിജയന്‍, പഞ്ചായത്ത് സെക്രട്ടരി കെ.പി അനില്‍കുമാര്‍, അസി.സെക്രട്ടരി എം ഗംഗാധരന്‍ മേപ്പയ്യൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ കെ.കെ പങ്കജന്‍, ഡോക്‌റാര്‍ പ്രീത, ആസൂത്രണ സമതി വൈസ് ചെയര്‍മാന്‍ എന്‍.കെ സത്യന്‍, വി.ഇ.ഒ. ഷൈജിത്ത്, സി.ഡി.എസ് വൈ ചെയര്‍മാന്‍ കെ.പി ബിന്ദു എന്നിവര്‍ സംസാരിച്ചു.

ജൂലൈ 29, 30, 31, തിയ്യതികളില്‍ ഹരിത സോഷ്യല്‍ ഓഡിറ്റ് റിപ്പാര്‍ട്ട് അവതരണത്തിനു ചര്‍ച്ചക്കുമായിവിവിധ വാര്‍ഡുകളില്‍ ഗ്രാമസഭ വിളിച്ചു ചേര്‍ക്കും.