സ്കോളർഷിപ്പ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു


വടകര : വടകര ടൗൺ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടപാടുകാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണവും, ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മുൻ എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു .

അഡ്വ. സി വത്സലൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയരക്ടർ കൺകറൻറ് ഓഡിറ്റർ സതീഷ്. പി തുടർപഠനത്തിനുള്ള സ്കോളർഷിപ് വിതരണം ചെയ്തു .അസി. രജിസ്‌ട്രാർ ഷിജു പി എസ് എസ് എൽ സി കുട്ടികളെ അനുമോദിച്ചു.

സൊസൈറ്റി സെക്രട്ടറി ആർ രജീഷ് , സൊസൈറ്റി ഡയറക്ടർ പി അംബിക എന്നിവർ സംസാരിച്ചു. തുടർന്ന് പ്രഥമ ശുശ്രുഷാ പരിശീലന ക്ലാസ് രഞ്ജീവ്‌ കുറുപ്പ് കൈകാര്യം ചെയ്തു.