തൊഴിലിടങ്ങളിലെ സുരക്ഷ; മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക്‌ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


മേപ്പയ്യൂർ: തൊഴിലിടങ്ങളിലെ സുരക്ഷ സംബന്ധിച്ച്‌ മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക്‌ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി. റഫീഖിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്‌.

ക്ലാസില്‍ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും വിവിധതരം ഫയർ എക്സ്റ്റി ങ്യൂഷറുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും വിശദമായി പറഞ്ഞു.

തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ പി. വി.മനോജ്, എം.ടി മകേഷ് എന്നിവർ വിവിധതരം ഫയർ എക്സ്റ്റിംഗ്യൂഷറുകളുടെ പ്രായോഗിക പരിശീലനം നൽകി. മെഡിക്കൽ ഓഫീസർ ശ്രീമതി ചന്ദ്രലേഖയുടെ അധ്യക്ഷതയിലായിരുന്നു ക്ലാസ്. ചടങ്ങിൽ ജെഎച്ച്ഐ ഗിരീഷ് കുമാർ നന്ദി പറഞ്ഞു.