സൗജന്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു


പേരാമ്പ്ര: സൗജന്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. വാളൂർ- മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്ര കമ്മിറ്റിയുടേയും കായണ്ണ അക്ഷയ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ ക്ഷേമ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്. 200ഓളം പേർ മസ്റ്ററിംഗ് പൂർത്തിയാക്കി.

ക്ഷേത്ര മുറ്റത്ത് നടന്ന ക്യാമ്പിന് നാരായണൻ വെള്ളച്ചാലിൽ, എം.കെ. കൃഷ്ണൻ , കെ. പ്രകാശ്, പി ശശിധരൻ, ചന്ദ്രൻ പൊയിൽ, വിജയൻ സി. കെ, അശോകൻ എൻ, ഇന്ദു കെ. ടി. കെ, അലൻ കൃഷ്ണ, അക്ഷയ, അഥുന, ഷൈനി, ബിനേഷ് ടി. പി, ശരത് ലാൽ, അനുരാഗ് ലാൽ, റീജ കൊല്ലിയിൽ, ശാന്ത കക്കാടുമ്മൽ, സുവർണ തച്ചറോത്ത് എന്നിവർ നേതൃത്വം നൽകി.