പുളിയാവ് കോളേജിൽ സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു; നൂറോളം പേർ പങ്കെടുത്തു


ചെക്യാട്: നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് എൻ.എസ്.എസ് യൂണിറ്റ്, ഇഖ്റ ഹോസ്പിറ്റലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി സഹകരിച്ച് സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പുളിയാവ് കോളേജിൽ CureView എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നസീമ കൊട്ടാരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ബി.പി, ബ്ലഡ്‌ ഷുഗർ, സിറം കൊളസ്‌ട്രോൾ, സിറം ക്രിയാറ്റിനിൻ, യൂറിൻ ആൽബുമിൻ, യൂറിൻ ഷുഗർ, കംപ്ലീറ്റ് ബ്ലഡ്‌ കൗണ്ട് എന്നീ ടെസ്റ്റുകളാണ് ക്യാമ്പിൽ നടത്തിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 100 പേർക്കാണ് സൗജന്യ രോഗ നിർണയം നടത്തിയത്. ക്യാമ്പിൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനം ഉണ്ടായിരുന്നു.

കോളേജ് പ്രിൻസിപ്പാൾ എം.പി യൂസുഫ് അധ്യക്ഷത വഹിച്ചു. ചെക്യാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സമീറ, ഇഖ്റ ഹോസ്പിറ്റൽ ഡോക്ടർ ദർശന, ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി കുഞ്ഞബ്ദുല്ല മരുന്നോളി, ഡോ.മധുസൂദനൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റംഷിദ് പി.പി, നാജിയ തുടങ്ങിയവർ സംസാരിച്ചു.

Description: Organized free lifestyle disease diagnosis camp at Puliav College; About 100 people participated in CureView