വേദനകള്‍ മറക്കാനായി അവര്‍ ഒത്തുചേര്‍ന്നു; പേരാമ്പ്രയില്‍ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ പ്രശസ്ത നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് റീന കെ.എം അധ്യക്ഷത വഹിച്ചു. ഡോ. സി.കെ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ഗോപാലകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ കെ.കെ ലിസി വാര്‍ഡ് മെമ്പര്‍മാരായ ശ്രീലജ, അമ്പിളി, ശാരദ കെ.എന്‍, വിനോദ് തിരുവോത്ത്, ഷൈനി എം.കെ, സത്യന്‍ പി.എം, ഹനീഫ യു.സി, റസ്മിന, ജോന പി, പ്രേമന്‍ കെ.കെ, തറുവയ്ഹാജി, പ്രകാശന്‍ കിഴക്കയില്‍, വേലായുധന്‍, ബി.എം.മുഹമ്മദ് അനിത സിസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ മിനി പൊന്‍പറ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ശരത് കുമാര്‍ നന്ദിയും പറഞ്ഞു. പാലിയേറ്റീവ് നേഴ്‌സ് അനിത സിസ്റ്ററെ ആദരിച്ചു. കിടപ്പ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കലാപരിപാടികള്‍ അരങ്ങേറി.