കരം കോർക്കാം ലഹരിക്കെതിരെ; ചെറുവണ്ണൂരിൽ ലഹരിവിരുദ്ധ പ്രതിഞ്ജയും മനുഷ്യചങ്ങലയും സംഘടിപ്പിച്ചു
ചെറുവണ്ണൂർ: സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് പടരുകയാണ്. പ്രായഭേദമന്യേ പലരും ഇന്ന് ലഹരിയുടെ ഉപയോക്താക്കളും വിൽപ്പനക്കാരുമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുടുംബങ്ങളില്‍ അവബോധം വളര്‍ത്താനും, ജനകീയപ്രതിരോധം തീര്‍ക്കുന്നതിനുമായി ചെറുവണ്ണൂരിലെ ഐശ്വര്യ കുടുംബശ്രീയുടെ നേതൃത്ത്വത്തില്‍ നാട്ടുകാര്‍ മനുഷ്യചങ്ങലയും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ നിരപ്പംകുന്ന് മൈതാനത്ത് സംഘടിപ്പിച്ച പരിപാടി മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസ്സര്‍ രതീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. നാദാപുരം എക്സൈസ് പ്രിവന്‍റീവ് ഓഫീസ്സര്‍ ഷൈലേഷ്കുമാര്‍ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
പരിപാടിയില്‍ പതിനാലാം വാര്‍ഡ് മെമ്പര്‍ ശ്രീഷാ ഗണേഷ് അദ്ധ്യക്ഷത വഹിച്ചു. പത്താം വാര്‍ഡ് മെമ്പര്‍ ഷോബിഷ്, ഐ.ഡി.എസ് ചെയര്‍പേഴ്സണ്‍ ശോഭ.കെ.യം, സത്യന്‍ സ്മാരക വായനശാല സിക്രട്ടറി സതീഷ്.കെ.യം എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ സിക്രട്ടറി സനില പി സ്വാഗതവും വിജില എന്‍ നന്ദിയും പറഞ്ഞു.
Summary: Organized anti-drug rally and human chain in Cheruvannur