‘മക്കളുടെ മയക്കുമരുന്ന് ഉപയോഗം എങ്ങനെ തിരിച്ചറിയാം’; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വടകര എം.യു.എം വി.എച്ച്.എസ് സ്‌ക്കൂളിലെ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്


വടകര: വടകര കോസ്റ്റൽ പോലീസും എം.യു.എം വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളും സംയുക്തമായി രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്‌ക്കൂളിലെ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ സ്‌ക്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു.

‘മക്കളുടെ മയക്കുമരുന്ന് ഉപയോഗം നിങ്ങള്‍ക്ക് എങ്ങനെ തിരിച്ചറിയാം’ എന്ന വിഷയത്തില്‍ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സി.കെ ജയപ്രസാദ് ക്ലാസെടുത്തു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ.ടി യൂനുസ് അധ്യക്ഷത വഹിച്ചു.

കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ സി.എസ് ദീപു, സ്റ്റാഫ് സെക്രടറി പി.എം മുസ്തഫ, അക്കാദമിക് കൗൺസിൽ കൺവീനർ എം.മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർ മിഥുൻ പി.കെ.വി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ – ഇൻ – ചാർജ് ടി മുഹമ്മദ് ഫാറൂഖ് സ്വാഗതവും ജാഗ്രത സമിതി കൺവീനർ കെ.ലൈല നന്ദിയും പറഞ്ഞു.

Description: Organized anti-drug awareness class in MUM VHSS