പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ – റവന്യൂ വകുപ്പ് മന്ത്രിയുമായ കെ.ചന്ദ്രശേഖരന്റെ ഓര്‍മകളില്‍ സഹപ്രവര്‍ത്തകര്‍, വടകരയില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
വടകര: പ്രമുഖ സോഷ്യലിസ്റ്റും മുൻ വിദ്യാഭ്യാസ റവന്യൂ വകുപ്പ് മന്ത്രിയും ദീർഘകാലം വടകര എംഎൽഎയും പ്രഗൽഭ നിയമജ്ഞനുമായ കെ.ചന്ദ്രശേഖരന്റെ പതിനെട്ടാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. എം.പി വീരേന്ദ്രകുമാർ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് അഡ്വ.ബൈജു രാഘവൻ അധ്യക്ഷത വഹിച്ചു. എടയത്ത് ശ്രീധരൻ, സി.പി രാജൻ, പി.പി രാജൻ, കെ.കെ കൃഷ്ണൻ, മഹേഷ് ബാബു എൻ.പി എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതം പറഞ്ഞു.