വിഷരഹിത പച്ചക്കറി വീട്ടുവളപ്പിൽ; നരക്കോട് ജൈവപച്ചക്കറി കൃഷിയ്ക്ക് തുടക്കമായി


നരക്കോട് : താഴ്‍വാരം റസിഡന്റ്സ് അസോസിയോഷന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറി കൃഷിയ്ക്ക് തുടക്കമായി. ഒരു വര്‍ഷത്തിനുള്ളില്‍ റസിഡന്റസ് അസോസിയോഷനിലെ മുഴുവന്‍ വീടുകളിലും ആവശ്യമായ പച്ചക്കറി ലഭ്യമാക്കുക, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തം​ഗം പ്രകാശന്‍ പി, അസിസ്റ്റന്റ് കൃഷി ഓഫീസർ ഹരികുമാർ എന്നിവര്‍ സംയുക്തമായി നിര്‍വ്വഹിച്ചു. താഴ്‍വാരം റസിഡന്‍സ് അസോസിയോഷന്‍ സെക്രട്ടറി ബാബു സി പി അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ കൃഷിഭവന്‍ കൃഷി അസിസ്റ്റന്റ് സുഷേണന്‍, പി മൊയ്തീൻ, രവീന്ദ്രന്‍ വള്ളില്‍, നയീം മൗലവി, സൗമിനി വടക്കേടുത്ത്, നാരായണന്‍ പുളിയുള്ളകണ്ടി, സി പി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Summary: organic vegetable cultivation has started in Narakkode