‘വളർത്തു മൃ​ഗങ്ങളെ ആക്രമിച്ച് നാട്ടിൽ ഭീതിവിതച്ച തെരുവുനായയെ കൊല്ലാൻ ഉത്തരവിട്ടു’; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെ ആദരിച്ച് മലബാർ മ്യുസിക്


ചക്കിട്ടപാറ: പേ പിടിച്ച് ആക്രമകാരിയായ നായയെ കൊല്ലാൻ ഉത്തരവിട്ട ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെ ആദരിച്ച് മലബാർ മ്യുസിക്. പഞ്ചായത്തിലെ നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ ഭീതിവിതച്ച തെരുവുനായയെയാണ് വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റ് ഉത്തരവിട്ടത്.

ജൂലെെ പകുതിയോടെയിലാണ് സംഭവം നടന്നത്. നരിനട, ഭാസ്‌കരന്‍മുക്ക്, മറുമണ്ണ് മേഖലകളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച് തലങ്ങും വിലങ്ങും ഓടിയ നായ പ്രദേശവാസികളിൽ ഭീതി വിതച്ചിരുന്നു. പശുക്കളും കിടാവുകളും പട്ടികളും അടക്കം നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.

നായയെ സംബന്ധിച്ച ആശങ്ക വാര്‍ഡ് മെമ്പര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നായയെ കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു. നരിനട സ്കൂളിന് സമീപം പേ വിഷ ബാധ ഉണ്ടായ നായയെ കണ്ടെത്തിയത്. സ്കൂൾ വിടുന്ന സമയം അടുതത്തിനാൽ അടിയന്തരമായി ഇടപെടാത്ത പക്ഷം നിരവധി കുട്ടികളുടെ ജീവന് ആശങ്ക സൃഷ്ടിക്കും എന്ന സാഹചര്യത്തിലാണ് പട്ടിയെ വെടി വയ്ക്കാൻ ലൈസൻസ് ഉള്ളവരുടെ പാനലിൽ നിന്നും ഒരാളെ വിളിച്ചു വരുത്താൻ തീരുമാനിച്ചത്. തുടര്‍ന്ന് ലൈസന്‍സുള്ള തോക്കുടമ മുണ്ടക്കല്‍ ഗംഗാധരനെത്തി വെടിയുതിര്‍ക്കുകയായിരുന്നു. പൂക്കോട് വെറ്റിനറി കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു

ചടങ്ങിൽ മലബാർ എക്സിക്യുട്ടീവ്‌ അംഗങ്ങളായ രനീഷ്‌ രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുനേഷ്‌ കെ.എസ്‌ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകർ കെ.കെ രാജൻ, ടി.കെ ഗോപാലൻ, ഷീന പുരുഷു, കെ സി സജീവൻ എന്നിവർ സംസാരിച്ചു. ശ്രീരാഗ്‌ കെ.എസ്‌ നന്ദി പറഞ്ഞു.

Summary: Ordered to kill a stray dog ​​that terrorized the the panchyat by attacking domestic animals’; Chakkittapara Panchayat President K. Sunil was honoured