സോഷ്യലിസ്റ്റ് നേതാവ് അഡ്വ. എം.കെ.പ്രേംനാഥിനെ അനുസ്മരിച്ച് ഓർക്കാട്ടേരി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി


വടകര: അഡ്വ. എം.കെ.പ്രേംനാഥ് അനുസ്മരണം സംഘടിപ്പിച്ച് ഓർക്കാട്ടേരി അഗ്രിക്കള്‍ച്ചറല്‍ മാർക്കറ്റിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി. മുൻ മന്ത്രി കെ.പി.മോഹനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ ടി.എൻ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷുഹൈബ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.

വി.കെ. സന്തോഷ്‌ കുമാർ, എ.കെ.ഗോപാലൻ, വി.ലത്തീഫ്, പി.കെ.കുഞ്ഞിക്കണ്ണൻ, എ.കെ.ബാബു, രാജഗോപാലൻ, എം.കെ. കുഞ്ഞിരാമൻ, ടി.കെ.വാസു, ഇ.രാധാകൃഷ്ണൻ, എറോത്ത് മൂസ, കെ ശശികുമാർ, കെ.ലീല, വത്സല, രമേശ്‌ ബാബു, ടി.ടി.കെ സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ഒ.പി.പ്രേമിനി സ്വാഗതവും, ഒ.കെ.രാജൻ നന്ദിയും പറഞ്ഞു.

Summary: Orchatyri Agricultural Marketing Society in memory of Socialist leader Adv. MK Premnath