എടച്ചേരി പോലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകൾ സമ്മാനിച്ച് ഓർക്കാട്ടേരി റോട്ടറി ക്ലബ്
വടകര: ഓർക്കാട്ടേരി റോട്ടറി ക്ലബ് എടച്ചേരി പൊലീസ് സ്റ്റേഷനിലേക്ക് ഫർണിച്ചറുകള്‍ സമ്മാനിച്ചു. റോട്ടറി ക്ലബിൻ്റെ സാമ്പത്തിക വികാസവും സാമൂഹ്യ വികസനവും എന്ന പദ്ധതിയുടെ ഭാഗമായാണ് എടച്ചേരി പൊലീസ് സ്റ്റേഷന് ഫർണിച്ചറുകള്‍ സമ്മാനിച്ചത്.
സ്റ്റേഷനില്‍ ചേർന്ന ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് മനോജ് നാച്ചുറല്‍ സ്റ്റേഷൻ സർക്കിള്‍ ഇൻസ്പെക്ടർ ധനഞ്ജയദാസിനു ഫർണിച്ചറുകള്‍ കൈമാറി. രവീന്ദ്രൻ ചള്ളയില്‍, വി.കെ ബാബുരാജ്, ശിവദാസ് കുനിയില്‍, രവീന്ദ്രൻ കോമത്ത്, വിവേകാനന്ദൻ പി, ശ്രീനിവാസൻ കെ, രവീന്ദ്രൻ പട്ടറത്ത്, എ. കെ.രാജേഷ് കുമാർ, രമേഷ് ബാബു.പി എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
Summary: Orchattery Rotary Club donates furniture to Edachery Police Station