പക്ഷികളുടെ രീതികളും ശരീരപ്രകൃതിയുമൊക്കെ നിരീക്ഷിക്കാനിഷ്ടപ്പെടുന്നവരാണോ? നടുവണ്ണൂരിൽ നാട്ടു പക്ഷികളുടെ സർവ്വേയിൽ പങ്കെടുക്കാനവസരം, വിശദാംശങ്ങൾ
നടുവണ്ണൂർ: പക്ഷി നിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് നടുവണ്ണൂർ പഞ്ചായത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കാനവസരം. പഞ്ചായത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ നവീകരിക്കുന്നതിന്റെ ഭാഗമായാണ് നാട്ടു പക്ഷികളുടെ സർവ്വേ സംഘടിപ്പിക്കുന്നത്. സർവേയിൽ പങ്കെടുക്കാൻ സന്നദ്ധരായിട്ടുള്ളവർക്കായി സെപ്റ്റംബർ 4 -ന് പരിശീലന പരിപാടി സംഘടിപ്പിക്കും.
നടുവണ്ണർ ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി. ദാമോദരൻ ഉദ്ഘാടനം ചെയ്യും. ഈ മേഖലയിലെ പ്രഗത്ഭരാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുക.
പക്ഷി സർവേയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഇതോടൊപ്പം ചേർക്കുന്ന ഗൂഗിൾ ഫോമിൽ പേരു വിവരങ്ങൾ സമർപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Summary: Are you intrested likes to observe the behavior and body structure of birds? Opportunity to participate in Native Bird Survey in Naduvannur