യുവജന കമ്മീഷനിൽ അവസരം ; സൈക്കോളജി/സോഷ്യൽ വർക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: യുവജനങ്ങൾക്കിടയിലെ തൊഴിൽ സമ്മർദ്ദവും തുടർന്നുള്ള മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാപ്രവണതയും സംബന്ധിച്ച് യുവജന കമ്മീഷന്റെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം നടത്തുന്നു. ഇതിനായി യോഗ്യതയും പ്രവർത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/സോഷ്യൽ വർക്ക് പി.ജി. വിദ്യാർത്ഥികളിൽ നിന്നും സംസ്ഥാന യുവജന കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
ഡിസംബർ മാസം അവസാനത്തോടെ മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പഠനം നടത്താം. പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിന് സമർപ്പിക്കും. താൽപര്യമുള്ളവർ ഡിസംബർ 18 ന് മുൻപായി ksyc.kerala.gov.in നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കണം.
Description: Opportunity in Youth Commission; Psychology/Social Work students can apply