സംരംഭകര്‍ക്കും സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവസരം; സംരംഭകത്വ വികസന പരിശീലന പരിപാടി 27ന്


കൊയിലാണ്ടി: കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍, സംരംഭകര്‍ക്കും സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി 14 ദിവസം നീണ്ട് നില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ജനുവരി 27 ന് ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 20 നകം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ വടകര/ കൊയിലാണ്ടി/കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസുകളിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 8157814321.