കളിയാവേശത്തില്‍ ഓര്‍ക്കാട്ടേരി; ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ അഖിലേന്ത്യാ വോളിബോൾ ടൂർണ്ണമെന്റിന് ഇന്ന് തുടക്കം


ഓർക്കാട്ടേരി: ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന്‌ ഓർക്കാട്ടേരി ചന്തമൈതാനത്ത്‌ ഇന്ന് തുടക്കമാവും. ഇന്ന് വൈകീട്ട് ഏഴുമണിക്ക് കായികവകുപ്പുമന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യും. 7500 പേർക്ക് കളികാണാൻ കഴിയാവുന്ന കസ്തൂരിക്കാട്ടിൽ കുഞ്ഞമ്മദ് ഹാജി ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്.

2023ൽ നടന്ന അഖിലകേരള വോളിബോൾ ടൂർണ്ണമെൻ്റിൻ്റെ തുടർച്ചയായാണ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കുന്നത്. ഓർക്കാട്ടേരിയിൽ ഒപ്പരം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ധനശേഖരണാർത്ഥമാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

പുരുഷ-വനിതാവിഭാഗത്തിൽ ഇന്ത്യയിലെ പ്രമുഖ ആറ് ടീമുകൾവീതം മാറ്റുരയ്ക്കും. 27ന് ടൂര്‍ണമെന്റ് അവസാനിക്കും.

Description: Opparam Charitable Trust's All-India Volleyball Tournament begins today