പരിശോധനകൾ ഇനി കൂടുതൽ സ്മാർട്ടാകും; ആധുനിക ഉപകരണങ്ങളുമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗം


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗം കൂടുതൽ മികവോടെ പ്രവർത്തിക്കും. കാഴ്ച പരിശോധനയ്ക്കായി ആധുനിക ഉപകരണങ്ങൾ സജ്ജമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉപകരണങ്ങളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപതിയിലേക്ക് ഉപകരണങ്ങൾ കെമാറിയത്. അഞ്ച് ലക്ഷം രൂപ വിലയുള്ള ഓട്ടോ റിഫ്രാക്ടോ കിരട്ടോ മീറ്റർ, ആധുനിക ഉപകരങ്ങമായ സ്ളിറ്റ് ലാംപ് എന്നിവയാണ് നേത്ര രോഗ വിഭാഗത്തിൽ സ്ഥാപിച്ചത്. രോഗികൾക്ക് സാജന്യമായി ഈ ഉപകരണങ്ങളുടെ സേവനം ലഭ്യമാകും.

ചടങ്ങിൽ ഒപ്റ്റോളജിസ്റ്റ് എം ഷെരീഫ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.കെ. ഗോപാലകൃഷ്ണൻ, ഡോ.അസ്ലം ഫാറൂഖ്, ഹെഡ് നഴ്സുമാരായ കെ ജിനിമോൾ, പി കെ രതി, എച്ച് എസ് പി.വി മനോജ് കുമാർ, പി ആർ ഒ സിനില എം.കെ, എ.കെ തറുവൈ ഹാജി എന്നിവർ സംസാരിച്ചു.