ഓപ്പറേഷൻ ഡി- ഹണ്ട്; കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്തത് നിരവധി മയക്കുമരുന്ന് കേസുകൾ


കോഴിക്കോട് : കോഴിക്കോട് സിറ്റിയിൽ ഇന്നലെ നടന്ന ഓപ്പറേഷൻ ഡി- ഹണ്ട്ന്റെ ഭാഗമായി പോലീസിന്റെ വലയിലായത് നിരവധി മയക്കുമരുന്ന് വിൽപ്പനക്കാരും ഉപഭോക്താക്കളും. കോഴിക്കോട് സിറ്റിയിലെ മെഡിക്കൽ കോളേജ്, കസബ, വെള്ളയിൽ, പന്നിയങ്കര, ഫറോക്ക്, പന്തീരാങ്കാവ് എന്നി സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 6 കേസ്സുകളാണ്. ഒരു അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ 7 പേർ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം പോലീസിന്റെ പിടിയിലായി.

കഞ്ചാവ് ഉപയോഗിച്ചതിന് സിറ്റിയിലെ വിവിധ സ്റ്റേഷനിലുകളിലായി 19 പേരെ കസ്റ്റഡിയിൽ എടുത്തു.
മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന ഓപ്പറേഷൻ ഡി ഹണ്ട് – സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധർ താവളം ആക്കി ലഹരി വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്നും, ഇത്തരം സ്ഥലങ്ങൾ ലഹരി വില്പനക്കാർ പിടിമുറുക്കിയിട്ടുണ്ടെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ ഡെൻസാഫും കോഴിക്കോട് സിറ്റി പോലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.