ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം; ചോമ്പാല്‍ മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിംനേഷ്യം തുടങ്ങി


അഴിയൂര്‍: ചോമ്പാൽ മിനി സ്റ്റേഡിയത്തില്‍ ഓപ്പണ്‍ ജിനേംഷ്യം പ്രവര്‍ത്തനം തുടങ്ങി. എം.എല്‍.എ കെ.കെ രമ ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 3ലക്ഷം രൂപ ചിലവിലാണ് ജിംനേഷ്യം പണിതത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അധ്യക്ഷത വഹിച്ചു.

2ലക്ഷം രൂപ ചിലവില്‍ ജിംനേഷ്യത്തിന് മേല്‍ക്കൂര കൂടി പണിയുമെന്ന് എംഎല്‍എ അറിയിച്ചു. അനുഷ ആനന്ദസദനം, കവിത അനില്‍ കുമാര്‍, ഫിറോസ്, കാളാണ്ടി, പ്രദീപ് ചോമ്പാല, വി.കെ അനില്‍കുമാര്‍, പി.പി പ്രകാശന്‍, അജയ് മാളിയേക്കല്‍, പി.ടി ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Description: Open Gymnasium started at Chombal Mini Stadium