വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് വർധന; പ്രതിഷേധം ശക്തം
വടകര: വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഒപി ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധം ശക്തമാകുന്നു. നിർധനരായ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ തീരുമാനത്തിൽ നിന്നും ആശുപത്രി അധികൃതർ പിന്മാറണം. അന്യായമായ ഒ.പി. ടിക്കറ്റ് വർദ്ധിപ്പിച്ച വിഷയത്തിൽ
ആരോഗ്യമന്ത്രി വീണാ ജോർജ് ഇടപെടണമെന്നും ചെമ്മരത്തൂർ വാർട്സ് അപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു.
രഘുനാഥ് വെള്ളാച്ചേരി സത്യനാരായണൻ കൂമുള്ളം കണ്ടി, കൃഷ്ണകുമാർ സി, ജിനി മുള്ളങ്കൂൽ, ശ്രീജിത്ത് എ.പി അനൂപ് കെ.ജെ, ജയൻ, ആർ.പി രാംകുമാർ എന്നിവർ സംസാരിച്ചു.