ക്യൂ വേണ്ട, പരിശോധനയ്ക്കായി പ്രത്യേക ഡോക്ടർ; പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായുള്ള ഒ.പി പ്രവർത്തനം തുടങ്ങി
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ വയോജനങ്ങൾക്കായി പ്രത്യേക ഒ.പി പ്രവർത്തനമാരംഭിച്ചു. ഒ.പിയുടെ ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് ആശുപത്രിയിൽ ഒ.പി ആരംഭിച്ചത്.
ആഴ്ചയിൽ ആറ് ദിവസം എട്ടര മുതൽ ഒന്നരവരെയാണ് ഒ.പിയുടെ പ്രവർത്തനം. വയോജനങ്ങൾക്കായി ഒരു ഡോക്ടറെ പ്രത്യേകമായി ഒ.പിയിൽ നിയോഗിച്ചിട്ടുണ്ട്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തുന്ന വയോജനങ്ങൾക്ക് ജനറൽ ഒപിയിലെ തിരക്കിൽ പെടാതെ ഇനി ഡോക്ടറുടെ സേവനം ലഭ്യമാകും.
ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സജീവൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.കെ ലിസ്സി, പ്രഭാശങ്കർ, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, ഡോ. സി.കെ വിനോദ്, ഡോ.സി.കെ.വിനോദ്, രാജൻ മരുതേരി, സഫ മജീദ്. കെ.വി. ബാലൻ, തറുവയ് ഹാജി. ഇ.ബാലകൃഷ്ണൻ. ദേവരാജൻ കന്നാട്ടി, എന്നിവർ സംസാരിച്ചു, ജൂനിയർ ഹെൽത്ത് ഇൻസ്പെട്കർ അസ്സീസ്സ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ ഗോപാലകൃഷ്ണൻ സ്വാഗതവും ഹെഡ് നഴ്സ് ജിനിമോൾ നന്ദിയും പറഞ്ഞു.