ഉമ്മൻ‌ചാണ്ടി അനുസ്മരണം; വടകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് വീൽ ചെയറുകൾ നൽകി


വടകര: ഉമ്മൻ‌ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് വടകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വീൽ ചെയർ വിതരണം ചെയ്തു. മുൻ കെ പി സി സി മെമ്പർ അഡ്വ: സി. വത്സലൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സുപ്രണ്ട് വീൽചെയർ ഏറ്റുവാങ്ങി.

മണ്ഡലം പ്രസിഡന്റ്‌ വി കെ പ്രേമൻ അധ്യക്ഷത വഹിച്ചു. അജിത ചീരാം വീട്ടിൽ, പുറന്തോടത്ത് സുകുമാരൻ, ഷംസു കല്ലിങ്ങൽ, രഞ്ജിത്ത് കണ്ണൊത്ത്, ബിജുൽ ആയാടത്തിൽ, ശ്രീലേഷ്, എം.വേണുഗോപാൽ എന്നിവർ സംസാരിച്ചു.