‘ഉമ്മൻചാണ്ടി സാമൂഹ്യ – രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന പകരക്കാരനില്ലാത്ത നേതാവ്‌’; ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ കുറ്റ്യാടി


കുറ്റ്യാടി: മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് പ്രവർത്തക സമിതി മുതലായ നിലകളിൽ സാമൂഹ്യ രാഷ്ടിയ രംഗത്ത് നിറഞ്ഞ് നിന്ന പകരക്കാരനില്ലാത്ത നേതാവാണ് ഉമ്മൻചാണ്ടി എന്ന് മുൻ ഡി.സി.സി പ്രസിഡന്റ്‌ കെ.സി അബു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എണ്ണമല്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയം കവർന്നു. കാലം എത്ര കഴിഞ്ഞാലും ഉമ്മൻചാണ്ടി എന്ന വ്യക്തി ജ്വലിച്ച് തന്നെ നിൽക്കുമെന്ന് അദ്ദേഹം അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.

കെ.ടി ജയിംസ്, പ്രമോദ് കക്കട്ടിൽ, ഇ.വി രാമചന്ദ്രൻ, കെ.പി അബ്ദുൾമജീദ്, പി.പി ആലിക്കുട്ടി, പി.കെ സുരേഷ്, എലിയാറ ആനന്ദൻ, ടി.സുരേഷ് ബാബു, എസ്.ജെ സജീവ്കുമാർ, മംഗലശ്ശേരി ബാലകൃഷ്ണൻ, പി.പി ദിനേശൻ, സി.കെ രാമചന്ദ്രൻ, ഇ.എം അസ്ഹർ, ടി.കെ. അശോകൻ, എൻ.സി കുമാരൻ, പി.കെ ഷമീർ, ജമാൽ മോകേരി, ദാമോദരൻ കണ്ണോത്ത്, പി.അജിത്ത്, രാഹുൽ ചാലിൽ, ടി.വി കുഞ്ഞി കണ്ണൻ, സി.എം കുമാരൻ, എ.ടി ഗീത, ഗീത ആയഞ്ചേരി, തായന ബാലാമണി, ശ്രീലത അരൂർ, അനിഷ പ്രദീപ് എന്നിവർ പ്രസംഗിച്ചു.