അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും; വിശദമായി അറിയാം
കോഴിക്കോട്: ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 10 വരെയാണ്.
ജൂണിലാണ് ഓണ്‍ ലൈന്‍ പരീക്ഷ. പരീക്ഷാ തീയതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്, മാഹി, ലക്ഷദ്വീപ് എന്നി വിടങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം.

വെബ്‌സൈറ്റ്: www.joinind.army.nic.in. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2383953.
Summary: Online registration for Agniveer recruitment will start today; know the details