ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകം; പുറമേരി സ്വദേശിനിക്ക് 1.75 ലക്ഷം നഷ്ടമായി


നാദാപുരം: ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. പുറമേരി സ്വദേശിനിക്ക് 1.75 ലക്ഷം നഷ്ടമായി. പരാതിക്കാരിയുടെ മാതാവിന് ഓൺലൈൻ ഷോപ്പിംഗ് നറുക്കെടുപ്പിൽ 14.80 ലക്ഷം രൂപ സമ്മാനം നേടിയെന്ന് വിശ്വസിപ്പിക്കുയും നികുതി അടക്കണം എന്നാവശ്യപ്പെട്ട് വിശ്വസിപ്പിച്ച്‌ പല തവണകളായി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി എടുത്തുമെന്നാണ് കേസ്.

പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും സമ്മാന തുക ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായതായി യുവതിക്ക് മനസിലായത്. തുടർന്ന് സൈബർ സെല്ലിലും നാദാപുരം പോലീസിലും പരാതി നൽകി.സംഭവത്തിൽ രമേഷ് കുമാർ, സോഹൻ കുമാർ, ജസ്പ്രീത് സിംഗ് എന്നിവർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

രണ്ട് മാസത്തിനിടെ നാദാപുരം മേഖലയിൽ പത്ത് ലക്ഷത്തോളം രൂപയാണ് ഓൺലൈൻ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

Description: Online fraud is rampant in the district; 1.75 lakhs was lost to a native of Pumeri