വീണ്ടും ഓൺലൈൻ തട്ടിപ്പ്: പന്തീരാങ്കാവ് സ്വദേശിനിക്ക് നഷ്ടമായത് മൂന്നു ലക്ഷത്തിലധികം
കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിൽ പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി. വർക്ക് അറ്റ് ഹോം ആയി ഓൺലൈനിൽ ജോലി ചെയ്യുന്ന 28-കാരിയാണ് തട്ടിപ്പിനിരയായത്. മുംബൈ പൊലീസാണെന്ന വ്യാജേനയാണ് യുവതിയിൽ നിന്ന് പണം തട്ടിയത്.
യുവതിയുടെ പേരിലെത്തിയ പാഴ്സലിൽ ലഹരിപദാർഥമാണെന്നും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. കേസ് ഒഴിവാക്കിത്തരാമെന്നറിയിച്ച് നവംബർ 23 മുതൽ 26 വരെ പണം തട്ടി.
പിന്നീട് തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ യുവതി പന്തീരാങ്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Description: Online fraud again: Pantheerakavu resident lost more than 3 lakhs