ഒഞ്ചിയം സമരസേനാനി എടവനപുതിയോട്ടിൽ തൈക്കണ്ടി ചാത്തു അന്തരിച്ചു


ഒഞ്ചിയം: ഒഞ്ചിയം സമര സേനാനിയും സിപിഎം അളവക്കൻ ബ്രാഞ്ച് മെമ്പറുമായ എടവന പുതിയൊട്ടിൽ തൈക്കണ്ടി ചാത്തു അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസ്സായിരുന്നു. മുക്കാളിയിലെ പഴയകാല കച്ചവടക്കാരനായിരുന്നു. അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണനോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച അവസാന കണ്ണിയായിരുന്നു.

ഭാര്യ പരേതയായ നാരായണി. മക്കൾ: ചന്ദ്രൻ, ശൈലജ, അജിത, രജിത, പരേതയായ ബേബി. മരുമക്കൾ: കുഞ്ഞിരാമൻ, ശശീന്ദ്രൻ ദിലീപ്, രവീന്ദ്രൻ ശോഭ.