ഒറ്റത്തവണ വാഹന നികുതി കുടിശിക തീര്‍പ്പാക്കല്‍: അവസാന തീയതി മാർച്ച് 31
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കും. 2020 മാര്‍ച്ച് 31ന് ശേഷം നികുതി അടയ്ക്കുവാന്‍ കഴിയാത്ത വാഹന ഉടമകള്‍ക്കാണ് ഈ അവസരത്തിന് അര്‍ഹത.
പൊതുഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടുന്ന ആകെ തുകയുടെ 30 ശതമാനവും അല്ലാത്തവയ്ക്ക് 40 ശതമാനവും മാത്രം അടച്ച് നികുതി ബാധ്യത ഒഴിവാക്കാം.

ഈ പദ്ധതി മുഖേന നികുതി കുടിശിക തീര്‍പ്പാക്കുന്ന വാഹന ഉടമകള്‍ക്ക് 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശിക പൂര്‍ണ്ണമായും ഒഴിവാക്കികിട്ടും. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ആർടിഒ ഓഫീസുമായി ബന്ധപ്പെടാമെന്നും എംവിഡി വ്യക്തമാക്കി.
Description: One-time vehicle tax arrears settlement - Deadline is March 31