സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം; വടകരയില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ്, കൂടുതലറിയാം
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോട് അനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജൂലൈ 29 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ജോലി ഒഴിവുകള്‍ ലഭിക്കുന്നതിനായി വണ്‍ ടൈം രജിസ്‌ട്രേഷന്‍ ക്യാമ്പ് നടക്കും.
250 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്രായം 40ൽ കുറവ്. രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, താഴെ പറയുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം (ആധാര്‍/വോട്ടേഴ്സ് ഐഡി/പാസ്‌പോര്‍ട്ട്/ പാന്‍ കാര്‍ഡ്).

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധുതയുള്ള ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രഷന്‍ ചെയ്തു തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂകളിലും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0496-2523039.