മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു


മലപ്പുറം: എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

പനി ബാധിച്ച് ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട്‌ കുന്നംകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേ സമയം മലപ്പുറം ജില്ലയില്‍ പതിനൊന്നുപേര്‍ക്കാണ് നിലവില്‍ എച്ച് 1 എന്‍ 1 സ്ഥീരികരിച്ചത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.