സോഷ്യലിസ്റ്റ് നേതാവ് പാലുള്ളകണ്ടി ഗംഗാധരന്റെ ഓര്‍മകളില്‍ ഒഞ്ചിയം
ഒഞ്ചിയം: സോഷ്യലിസ്റ്റ് നേതാവായിരുന്ന പാലുള്ളകണ്ടി ഗംഗാധരന്റെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ആർ.ജെ.ഡി ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. രാവിലെ 8മണിക്ക് സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പർച്ചനയ്ക്ക് ശേഷം അനുസ്മരണ സമ്മേളനം ആർ.ജെ.ഡി വടകര മണ്ഡലം പ്രസിഡന്റ് അഡ്വ.സി വിനോദൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി.പി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബൈജു രാഘവൻ, ഗോവിന്ദൻ, എൻ.കെ സുധാകരൻ, പ്രസാദ് വിലങ്ങിൽ, കുന്നുമ്മൽ ബാബു, ഗംഗാധരൻ കെ എന്നിവർ സംസാരിച്ചു.
Description: One of the memories of socialist leader Palullakandi Gangadharan