തെരുവുനായശല്യം രൂക്ഷം; ചെറുവണ്ണൂര്‍ പാറപ്പുറം സ്വദേശിക്ക് തെരുവുനായയുടെ കടിയേറ്റു, വളര്‍ത്തുമൃഗങ്ങക്കു നേരെയും അക്രമം


പേരാമ്പ്ര: പേരാമ്പ്രയില്‍ വീണ്ടും തെരുവുനായ അക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. വളര്‍ത്തുമൃഗങ്ങളെയും തെരുവുനായ അക്രമിച്ചു. ചെറുവണ്ണൂര്‍ ആവള കുട്ടോത്ത് പാറപ്പുറം കാരയില്‍ നട ഭാഗത്താണ് തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ക്ക് പുരുക്കേറ്റത്.

നടുവിലെ വീട്ടില്‍ മീത്തല്‍ ബാബു (50) നെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തെരുവുനായ കടിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയ ശേഷം വീട്ടിലേക്ക് വിട്ടു.

പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാവുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി പെരുവാന്തി അബ്ദുറഹ്‌മാന്റെ വീട്ടിലെ പശുവിനും തെരുവുനായയുടെ കടിയേറ്റു.

പേരാമ്പ്രയില്‍ പല ഭാഗങ്ങളിലും തെരുവുനായ ശല്യം വര്‍ദ്ധിച്ചുവരുകയാണ്. കുട്ടികളെ ഭയത്തോടെയാണ് സ്‌കൂളിലേക്കും മറ്റും വിടുന്നതെന്നും പല രക്ഷിതാക്കളും പറയുന്നു. ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്കും നായ്ക്കള്‍ ഭീഷണിയായി മാറുകയാണ്.

summary: one man injured in stray dog attack in perambra parappuram