ജീവിത ശൈലീ രോഗങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ തുറയൂര്‍ പഞ്ചായത്ത്; ജീവതാളം പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു


തുറയൂർ: സമ്പൂർണ ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയായ ജീവതാളം പദ്ധതിയുടെ ഭാഗമായി തുറയൂർ പഞ്ചായത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സബിൻ രാജ് അധ്യക്ഷനായ പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സി.കെ.ഗിരീഷാണ് ഉദ്ഘാടനം ചെയ്തത്.

മെഡിക്കൽ ഓഫീസർ ഡോക്ടർ റബീന മറിയം, ഹെൽത്ത് സൂപ്പർ വൈസർ ബിനോയ്‌ ജോൺ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സത്യൻ.കെ.വി എന്നിവർ ശില്പശാലയില്‍ വിവിധ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, സ്ഥിരം സമിതി ചെയർമാൻമാർ കെ.എം.രാമകൃഷ്ണൻ,
ദിപിന.ടി.കെ, ബ്ലോക്ക് മെമ്പർ എം.പി.ബാലൻ, പഞ്ചായത്ത്‌ മെമ്പർമാരായ കുട്ടികൃഷ്ണൻ,കുറ്റിയിൽ അബ്ദുൽ റസാഖ് എന്നിവർ പരിപാടിയില്‍ സംസാരിച്ചു. ജീവതാളം റിസോഴ്സ് പേഴ്സൺ, ആശപ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർ ശില്‍പശാലയില്‍ പങ്കെടുത്തു.