സ്വാന്തന പരിചരണത്തിന്റെ ​ഗുണപാഠങ്ങൾ; മണിയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന സ്റ്റുഡന്റ് ഇനിഷിയറ്റീവ് ഇൻ പാലിയേറ്റിവ് ഏകദിന പരിശീലനം ശ്രദ്ധേയമായി


മണിയൂർ: പാലയാട് പ്രവർത്തിക്കുന്ന കാരുണ്യം പെയിൻ ആന്റ് പാലിയേറ്റിവും മണിയൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ് എസ് യൂണിറ്റും ചേർന്ന് നടപ്പിലാക്കി വരുന്ന സ്റ്റുഡന്റ് ഇനിഷിയറ്റീവ് ഇൻ പാലിയേറ്റിവിന്റെ ഈ വർഷത്തെ പരിപാടിയുടെ ഭാഗമായുള്ള ഏകദിന പരിശീലനം നടന്നു. മണിയൂർ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിശീലന പരിപടി പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവിലെ വിദഗ്ദ പരിശീലകരുമായ പ്രവീൺ, അബ്ദുൽ കരീം വാഴക്കാട് എന്നിവർ ക്‌ളാസുകൾ നയിച്ചു. രോഗീ പരിചരണം, ആശയവിനിമയം, സാന്ത്വന പരിചരണത്തിൽ സമൂഹത്തിന്റെ ബാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. 100 വിദ്യാർഥികൾ പങ്കെടുത്തു. സുനിൽ മുതുവന അധ്യക്ഷനായി.

എസ് സാരംഗ്, പ്രോഗ്രാം ഓഫിസർ പി ജി മിനിമോൾ, എ ആവണി എന്നിവർ സംസാരിച്ചു. റഷീദ് പി. കെ , ഹമീദ് പി പി, ജയശ്രീ, സിമിഷ തുടങ്ങിയവർ നേതൃത്വം നൽകി. പരിശിലനം ലഭിച്ച വിദ്യർത്ഥികൾ കാരുണ്യം പ്രവർത്തകരുടെ കൂടെ വീട്ടിലെത്തിയുള്ള രോഗി പരിചരണത്തിൽ പങ്കാളികളാകും.