സംശയം തോന്നി പരിശോധിച്ചു; ഏറാമലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
ഓര്‍ക്കാട്ടേരി: ഏറാമലയില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. ഓര്‍ക്കാട്ടേരി പുത്തൂര്‍ താഴെ കുനിയില്‍ സുജീഷ് കുമാറി (42)നെയാണ് എടച്ചേരി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 0.48ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി.
ഏറാമല റോഡില്‍ വെച്ച് ഇന്നലെ വൈകുന്നേരമാണ് ഇയാള്‍ പിടിയിലാവുന്നത്. പെട്രോളിങ്ങിനിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

ഇന്‍സ്‌പെക്ടര്‍ ഷീജു ടി.കെ, എ.എസ്.ഐ രാംദാസ്, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ ശ്രീജിത്ത്, രാഹുല്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
Description: One arrested with MDMA in Eramala