വിലക്കുറവിൽ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ കൈയ്യെത്തും ദൂരത്ത്; ഒഞ്ചിയം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചു


ഒഞ്ചിയം: ഒഞ്ചിയം സഹകരണ ബാങ്ക് കെട്ടിടത്തില്‍ ആരംഭിച്ച കണ്‍സ്യൂമര്‍ ഫെസിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റീജണിലെ പതിനേഴാമത്തെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റാണിത്. പൊതു വിപണിയക്കാൾ വിലക്കുറവിൽ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങളും സ്‌റ്റേഷനറി, കോസ്മെറ്റിക്സ് ഉല്പന്നങ്ങളും ലഭ്യമാകുന്ന കൺസ്യൂമർഫെഡിന്റെ 178 ാമത് വിപണന കേന്ദ്രമാണ് ഒഞ്ചിയത്തേത്.

ഒഞ്ചിയം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി.ഗോപാലകൃഷ്ണൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനയോഗത്തിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ആദ്യവില്പന നിർവ്വഹിച്ചു. കൺസ്യൂമർഫെഡ് റീജണൽ മാനേജർ പി.കെ അനിൽ കുമാർ സ്വാഗതവും അസിസ്റ്റന്റ റീജണൽ മാനേജർ പ്രവീൺ വൈ.എം നന്ദിയും രേഖപ്പെടുത്തി.

ഗ്രാമ പഞ്ചായത്തംഗം ഷജിന കൊടക്കാട്ട്, കൺസ്യൂമർഫെഡ് ഡയറക്ടർ രുഗ്മിണി സൂബ്രഹ്മണ്യൻ, പി.എ.സി.എസ്‌ അസോസിയേഷൻ സെക്രട്ടറി ദിവാകരൻ മാസ്റ്റർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്ത് രവീന്ദ്രൻ തുടങ്ങി ജനപ്രതിനിധികളും, സഹകാരികളും മറ്റ് ഉദ്യോഗസ്ഥരും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉദ്ഘാടന യോഗത്തിൽ സംബന്ധിച്ചു.

മാർച്ച് 13 മുതൽ ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന സമ്മാന പദ്ധതിയും ആരംഭിച്ചു. ഒന്നാം സമ്മാനം കളർ ടി വി രണ്ടാം സമ്മാനം രണ്ടു പേർക്ക് സെമി ഓട്ടോമാറ്റിക് വാഷിങ്ങ് മെഷീനും മുന്നാം സമ്മാനം 3 പേർക്ക് മിക്സർ ഗ്രൈന്ററും ലഭിക്കും.

Description: Onchiyam Triveni Super Market Opened