ആശമാർക്ക് പിന്തുണയുമായി ഒഞ്ചിയം ​ഗ്രാമപഞ്ചായത്ത്; 17 വാർഡിലേയും ആശാവർക്കർമാർക്ക് അധിക ഓണറേറിയം


ഒഞ്ചിയം : ആശമാർക്ക് പിന്തുണയുമായി ഒഞ്ചിയം ​ഗ്രാമപഞ്ചായത്ത്. ഒഞ്ചിയം പഞ്ചായത്തിലെ 17 ആശവർക്കർമാർക്ക് അധിക ഓണറേറിയം നൽകും . മാസംതോറും 2500 രൂപ അധികമായി നൽകാനാണ് ഭരണസമിതി യോഗം തീരുമാനിച്ചത്.

സെക്രട്ടേറിയറ്റ് നടയിൽ സമരംചെയ്യുന്ന ആശവർക്കർമാർക്ക് അനുകൂലമായി ഭരണസമിതി പ്രമേയം പാസാക്കുകയും ചെയ്തു. എൽഡിഎഫ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം പാസാക്കിയത്. ഇതുപ്രകാരം പഞ്ചായത്തിന് വർഷം 5.10 ലക്ഷം രൂപ അധികബാധ്യത വരും.