പ്രദര്‍ശന-വിപണനമേളയ്ക്കൊപ്പം മെഗാ ഒപ്പനയും തിരുവാതിരയും; കീഴരിയൂരുകാരെ ആവേശത്തിലാക്കി ‘ഓണാരവം 2022’-ന് തുടക്കമായി
കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഓണാരവം 2022 ന്റെ ഉദ്ഘാടനം സിനിമാ താരം നിര്‍മല്‍ പാലാഴി നിര്‍വഹിച്ചു. ഓണം പ്രദര്‍ശന-വിപണന മേളയുടെ ഉദ്ഘാടനം പഞ്ചായത്തംഗം ടി.വി ജലജയ്ക്ക് ആദ്യ വില്‍പന നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല നിര്‍വഹിച്ചു.
കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ അഞ്ച് വരെ കീഴരിയൂര്‍ സെന്ററിലാണ് പ്രദര്‍ശന-വിപണനമേള നടക്കുന്നത്. കുടുംബശ്രീ ഉല്പനങ്ങളുടെ വിപണനസ്റ്റാള്‍, കൃഷി വകുപ്പിന്റെ ഓണച്ചന്ത, വിവിധ സംരംഭകരുടെ ഉല്‍പന്നങ്ങളുടെ വിപണനം, പുസ്തകമേള, വിവിധ സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവയും മേളയിലുണ്ട്.
ഓണാരവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും നടക്കും. മെഗാ തിരുവാതിര, മെഗാ ഒപ്പന, കളരി പ്രദര്‍ശനം, കരോക്ക ഗാനമേള, കുടുംബശ്രീ വനിതകളുടെ കലാ സംഗമം, കലാമേള, കീഴരിയൂരിലെ പ്രശസ്തരായ കലാകാരന്മാര്‍ ഒരുക്കുന്ന മെഗാ ഷോ, പൂക്കള മത്സരം എന്നിവും സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ അഞ്ചാം തിയ്യതി കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും.
ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിധുല അധ്യക്ഷത വഹിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ കാരയില്‍, കുടുംബശ്രീ അക്കൗണ്ടന്റ് ആതിര എന്നിവര്‍ സംസാരിച്ചു.
Summary: Mega Oppana and Thiruvathira along with exhibition and marketing fair. ‘Onaravam 2022’ has started by exciting the people of Keezhriyur