ഇത്തവണത്തെ ഓണിക്കോടി ഖാദിയില്‍ നിന്നാവാം; കുറ്റ്യാടിയില്‍ ഓണം സ്‌പെഷ്യല്‍ ഖാദിമേളയ്ക്ക് തുടക്കം


കുറ്റ്യാടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കുറ്റ്യാടിയില്‍ ഓണം സ്‌പെഷ്യല്‍ ഖാദി മേള സംഘടിപ്പിച്ചു. കുറ്റ്യാടി പഴയ ബസ് സ്റ്റാന്റിലെ ടെലിഫോണ്‍ എക്സ്ചേഞ്ച് കെട്ടിടത്തിലാണ് ഖാദി മേള നടക്കുന്നത്.

കുറ്റ്യാടി അര്‍ബന്‍ ബാങ്ക് ജനറല്‍ മേനേജര്‍ വി.കെ.പ്രവീണ്‍കുമാര്‍ മേള ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന വില്ലേജ് ഇന്‍ഡസ്ടിയല്‍ ഓഫീസര്‍ വിനോദ് കരുമാനിയില്‍ നിന്നും ന്യൂ ഗള്‍ഫ് ടൈലേഴ്‌സ് ഉടമ കെ.സി.നാണു ഏറ്റുവാങ്ങി. അസിസ്റ്റന്റ് രജിസ്ടാര്‍ കെ.ജിഷ, ശ്രീജേഷ് ഊരത്ത്, ടി.സുരേഷ് ബാബു, എം.എം.ശ്രീജിഷ് എന്നിവര്‍ പ്രസംഗിച്ചു.

മേള സെപ്റ്റംബര്‍ ഏഴ് വരെ നടക്കും. വിവിധ ഖാദി ഉല്‍പ്പന്നങ്ങളും, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും സര്‍ക്കാര്‍ റിബേറ്റോടു കൂടി ലഭ്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വായ്പ്പാ പദ്ധതികളും മേളയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുണ്ട്.