ഓണം സ്പെഷ്യൽ ഡ്രൈവ്; അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധന ശക്തം


അഴിയൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധന ശക്തം. ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 24 മണിക്കുറും വാഹന പരിശോധന നടക്കുന്നുണ്ട്. വാഹന പരിശോധയ്ക്കായി സർക്കാർ എക്സൈസ് സംഘത്തിന് കാർ അനുവദിച്ചിട്ടുണ്ട് അനുവദിച്ചിട്ടുണ്ട്.

മെയിൻ റോഡിൽ നിന്നും മാറിയുള്ള വഴികളിലെല്ലാം വാഹന പരിശോധന നടത്തുന്നുണ്ട്. എക്സൈസ് ഇൻസ്പെക്ടർ, അസി. എക്സൈസ് ഇൻസ്പെക്ടർ, മൂന്ന് പ്രിവന്റീവ് ഓഫീസർമാർ എന്നിവരുൾപ്പെടെ 15 ജീവനക്കാരാണ് ചെക്പോസ്റ്റിൽ ജോലി ചെയ്യുന്നത്. മാഹി, മം​ഗലാപുരം, മൈസൂർ, ബാം​ഗ്ളൂർ തുടങ്ങിയവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് അനധികൃത മദ്യം, മയക്കുമരുന്ന്, മറ്റു നിരോധിത വസ്തുക്കൾ എന്നിവയുടെ കടത്ത് വർധിക്കുന്നു. ഇത് തടയുന്നതിന്റെ ഭാ​ഗമായാണ് പരിശോധന ശക്തമാക്കിയത്.

Description: Onam Special Drive; Vehicle checking at Azhiyur Excise Checkpost is strong