ഓണം സ്പെഷ്യൽ ഡ്രൈവ്; മാഹി മദ്യം കടത്തുന്നതിനിടെ പുറമേരി സ്വദേശി പിടിയിൽ


വടകര: ഓണം സെപഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെ പുറമേരിയിൽ വെച്ച് 7.5 ലിറ്റർ മാഹി വിദേശമദ്യം പിടികൂടി. നാദാപുരം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആൻ്റണിയും പാർട്ടിയും ചേർന്നാണ് മാഹി വിദേശമദ്യം കടത്തികൊണ്ട് വരികയായിരുന്ന ആളെ പിടികൂടിയത്. പുറമേരി പടിഞ്ഞാറെ കൊയിലോത്ത് ശ്രീനിലയത്തിൽ പവിത്രൻ ആണ് പിടിയിലായത്.

എക്സൈസ് സംഘത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീജിത്ത്.എ.കെ, പ്രിവന്റീവ് ഓഫീസർ വി.സി.വിജയൻ, സുരേഷ് കുമാർ.സി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ്.കെ, അരുൺ.എം, അശ്വിൻ ആനന്ദ്.പി, വനിത എക്സൈസ് ഓഫീസർ നിഷ.എൻ.കെ, ഡ്രൈവർ ബബിൻ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.