ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; വാണിമേലില്‍ നിന്നും 25 ലിറ്റര്‍ വാഷ് പിടികൂടി, പച്ചപ്പാലം സ്വദേശിയായ യുവാവിനെതിരെ കേസ്
നാദാപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള എക്‌സൈസ് റെയ്ഡില്‍ വാണിമേലില്‍ നിന്നും വാഷ് പിടികൂടി. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ റബ്ബര്‍തോട്ടത്തില്‍ നിന്നും ചാരായം വാറ്റാനായി സൂക്ഷിച്ച 25 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ പച്ചപ്പാലം ചിലമ്പിക്കുന്നേല്‍ ഷിന്റോ എന്നയാള്‍ക്കെതിരെ നാദാപുരം എക്‌സൈസ് കേസെടുത്തു.
മറ്റൊരാളുടെ ഉടമസ്ഥാവകാശത്തിലുള്ള റബ്ബര്‍ തോട്ടത്തില്‍ നിര്‍മ്മിച്ച ഷെഡിന്റെ വാടക കച്ചീട്ട് ഒരു വര്‍ഷത്തേക്ക് ഷിന്റോയുടെ പേരിലാണ് ഉള്ളത്. സംഭവ സമയത്ത് ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തോട്ടത്തില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്.
അസി.എക്സൈസ് ഇൻസ്പെക്ടർ എ.കെ ശ്രീജിത്ത്, പ്രിവൻ്റീവ് ഓഫീസർ ഗ്രെയ്ഡ് കെ.സായിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി ശ്രീജേഷ്, എം. അനൂപ്, പി.എം സൂര്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായും, ഉടന്‍ തന്നെ പിടികൂടുമെന്നും അധികൃതർ പറഞ്ഞു.
Description: Onam Special Drive; 25 liters of wash was seized from Vanimel