അതിഥികളായി വി.ടി മുരളിയും വി.ആര്‍.സുധീഷും ശ്രീജിത്ത് കൈവേലിയും; ജനകീയ ഉത്സവമായി ചക്കിട്ടപ്പാറ പഞ്ചായത്ത് പത്താംവാര്‍ഡിലെ ഓണം; വീഡിയോ


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് കമ്മറ്റി സംഘടിപ്പിച്ച ഓണം ഫെസ്റ്റ് 2022 ജനകീയ ഉത്സവമായി മാറി, കനത്ത മഴയെ അവഗണിച്ച് കൊണ്ട് നൂറു കണക്കിനാളുകള്‍ പങ്കാളികളായി സാംസ്‌കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു.

പിന്നണി ഗായകന്‍ വി.ടി.മുരളി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ വി.ആര്‍.സുധീഷ്, സിനിമ നടന്‍ ശ്രീജിത്ത് കൈവേലി എന്നിവര്‍ മുഖ്യാത്ഥിതികളായി. ഒളിമ്പ്യന്‍ ജിന്‍സന്‍ ജോണ്‍സന്‍, പോലീസ് മെഡല്‍ നേടിയ ബിജി, നിര്‍മ്മാതാവ് ജിന്റോ തോമസ്, എ.ജി.രാജന്‍ എന്നിവരെ ആദരിച്ചു