ഭിന്നശേഷി കുട്ടികളെ ചേര്‍ത്തുനിര്‍ത്താം നമുക്കൊപ്പം; പേരാമ്പ്ര ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഓണക്കോടിയും കിറ്റുമായി ഭിന്നശേഷി കുട്ടികളെ കാണാന്‍ ചങ്ങാതിക്കൂട്ടം എത്തുന്നു


പേരാമ്പ്ര: പേരാമ്പ്ര ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഓണത്തിനോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികളുടെ വീടുകളില്‍ ഓണക്കോടിയും ഓണക്കിറ്റുകളുമായി സ്‌കൂള്‍ കുട്ടികളും ബി.ആര്‍.സി പ്രവര്‍ത്തകരും തൃതല പഞ്ചായത്ത് അംഗങ്ങളും അടങ്ങുന്ന ചങ്ങാതിക്കൂട്ടം സന്ദര്‍ശനം നടത്തി. ഇതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ചക്കിട്ടപ്പാറ പഞ്ചായത്തിലെ സീതപ്പാറയില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം.ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് മെമ്പര്‍ ആലീസ് ടീച്ചര്‍ ബി.ആര്‍.സി പ്രവര്‍ത്തകരായ സത്യന്‍.കെ, ഹിമ, ഷിജി.കെ.ടി എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും പ്രസ്തുത പരിപാടി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.