സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വൈകില്ല, വിതരണം അടുത്തയാഴ്ച ആരംഭിക്കും; കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാകില്ല, കിറ്റിലെ ഇനങ്ങളും അളവും അറിയാം
[top]
കോഴിക്കോട്: കേരളത്തില്‍ ഓണത്തിന് വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വൈകില്ല. കിറ്റ് വിതരണം ഓഗസ്റ്റ് 17 ന് ശേഷം വിതരണം തുടങ്ങുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ഓണക്കിറ്റ് വൈകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കിറ്റിലേക്കുള്ള സാധനങ്ങളുടെ പാക്കിങ് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളാണ് ഇത്തവണ കിറ്റ് പാക്ക് ചെയ്യുന്നത്. തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഇത്തവണത്തെ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക.
ഉപ്പും ഉണങ്ങലരിയും അടക്കമുള്ള സാധനങ്ങള്‍ കൃത്യ സമയത്ത് ലഭിക്കാത്തത് പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു. കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ഉപ്പ് ഗുജറാത്തില്‍ നിന്നാണ് എത്തുന്നത്. മഴ കനത്തതോടെ ഉപ്പ് അയക്കാന്‍ വൈകി. ഏഴാം തീയതിയാണ് കേരളത്തിലേക്ക് ഉപ്പ് കയറ്റി അയച്ചത്. ഇത് നാളെ കൊച്ചിയിലെത്തും. തുടര്‍ന്ന് വിവിധ സപ്ലൈക്കോ സ്റ്റോറുകളിലേക്ക് എത്തിക്കണം.
ഉണങ്ങലരിക്ക് കരാര്‍ നല്‍കിയെങ്കിലും ഓണത്തിന് മാത്രം വിതരണം ചെയ്യുന്ന ഉണങ്ങലരി വലിയ അളവില്‍ ലഭിക്കേണ്ടതിനാല്‍ അതും വൈകുന്ന സാഹചര്യമായിരുന്നു. അതേസമയം കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള മറ്റ് ഐറ്റങ്ങളുടെ പാക്കിംഗ് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യം കിറ്റ് ലഭിക്കുക. പിന്നീട് പി.എച്ച്.എച്ച് കാര്‍ഡ് ഉടമകള്‍ക്കും ശേഷം നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റ് ലഭിക്കും. നിശ്ചിത തിയ്യതിക്കകം കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്കായി ഒടുവിലായി നാല് ദിവസം കിറ്റ് വാങ്ങാന്‍ വേണ്ടി അനുവദിക്കും.
കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാകില്ല. റേഷന്‍ കട വഴി വെളിച്ചെണ്ണ പ്രത്യേകമായി വിതരണം ചെയ്യും. പാക്ക് പൊട്ടിയൊഴുകി കിറ്റ് നശിക്കാതിരിക്കാനാണ് വെളിച്ചെണ്ണ പ്രത്യേകമായി വിതരണം ചെയ്യുന്നത്.
കിറ്റിലെ സാധനങ്ങളും അളവും
കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
മില്‍മ നെയ്യ് – 50 മില്ലി ലിറ്റര്‍
ശബരി മുളക്പൊടി – 100 ഗ്രാം
ശബരി മഞ്ഞള്‍പ്പൊടി – 100 ഗ്രാം
ഏലയ്ക്ക – 20 ഗ്രാം
ശബരി ചായപ്പൊടി – 100 ഗ്രാം
ശര്‍ക്കരവരട്ടി – 100 ഗ്രാം
ഉണക്കലരി – 500 ഗ്രാം
പഞ്ചസാര – ഒരു കിലോഗ്രാം
ചെറുപയര്‍ – 500 ഗ്രാം
തുവരപ്പരിപ്പ് – 250 ഗ്രാം
പൊടി ഉപ്പ് – ഒരു കിലോ ഗ്രാം
തുണിസഞ്ചി – 1
ശബരി വെളിച്ചെണ്ണ – 500 മില്ലി ലിറ്റര്‍ (കിറ്റിനൊപ്പം ഉണ്ടാകില്ല)
summery: onakitt will be distributed after 17 th august