കീഴ്പ്പയ്യൂരിൽ കനത്ത മഴയിലും കാറ്റിലും വീടിന്റെ കക്കൂസിന് മുകളില്‍ തെങ്ങ് വീണു; വീട്ടുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു


 

കീഴ്പ്പയ്യൂര്‍: കനത്ത മഴയും കാറ്റും കീഴ്പ്പയ്യൂര്‍ പ്രദേശത്ത് വ്യാപക നാശം. വിവിധ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

കീഴ്പ്പയ്യൂര്‍ കിഴക്യാടത്ത് ശശിയുടെ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് വീട്ടിന്റെ കക്കൂസ് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുടമസ്ഥന്‍ കക്കൂസിലുള്ളപ്പോഴാണ് രണ്ട് തെങ്ങും മറ്റ് മരങ്ങളും കൂട്ടത്തോടെ കടപുഴകി വീണത്. എന്നാല്‍ ഉടമസ്ഥന്‍ ചെറിയ പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടുകയായിരുന്നു.

പ്രദേശത്ത് കണിയങ്കണ്ടി താഴെ ഇലട്രിസിറ്റിയുടെ മെയിന്‍ ലൈനില്‍ തെങ്ങ് വീണു. ഇവിടെയും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. സ്ഥലത്ത് പേരാമ്പ്ര ഫയര്‍ഫോഴ്‌സ് എത്തി തെങ്ങ് മുറിച്ച് മാറ്റി. കുനിയില്‍ പരദേവതാ ക്ഷേത്രത്തിലെ തേക്ക് മരവും കാറ്റിലും മഴയിലും കടപുഴകി വീണു.