പാലിയേറ്റീവ് പരിചരണം എന്റെ നാളേക്ക് എന്റെ പരിചരണത്തിന്; പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ വിളംബര ജാഥ നടത്തി


പേരാമ്പ്ര: പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ വിളംബര ജാഥ നടത്തി. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രി പേരാമ്പ്രയുടെയും നേതൃത്വത്തിലാണ് വിളമ്പര ജാഥ നടത്തിയത്.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഫ്ളാഗ് ഓഫ് റാലി ചെയ്തു. ദക്ഷിണാമൂർത്തി ഹാളിന്റെ പരിസരത്തു നിന്നും ആരംഭിച്ച റാലി താലൂക്ക് ആശുപത്രിയിൽ സമാപിച്ചു.


ഹെൽത്ത് സൂപ്പർവൈസർ മനോജ്, ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ , ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ അസീസ്, അനൂപ്, ഉഷാകുമാരി, വാർഡ് മെമ്പർമാർ, ആശാ പ്രവർത്തകർ, പാലിയേറ്റിവ് വളണ്ടിയർമാർ, കോളേജ് വിദ്യാർത്ഥികൾ, മറ്റ് സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.